കഥനത്തിന്‌ ഒരു ചെറിയ ഇടവേള

ഞാന്‍ കാഥിക, ഈ ബ്ലോഗിന്റെ ഹൃദയവും ആത്മാവും ആ ആത്മാവിന്റെ നാദവുമായ നമ്മളെല്ലാവരുടേയും പ്രിയപ്പെട്ട ദേവൂസ്‌ എന്ന ശ്രീദേവി പിള്ളയുടെ സുഹൃത്ത്‌ ... കഥാകഥനത്തിലേക്ക്‌ സ്വാഗതം !

ദേവൂസിന്റെ ശബ്ദം ഇതിനകം നിങ്ങള്‍ക്ക്‌ സുപരിചിതമായിക്കഴിഞ്ഞ സ്ഥിതിക്ക്‌ ആ മുഖവും ഞാന്‍ പരിചയപ്പെടുത്തട്ടെ?
ഈ ബ്ലോഗില്‍ ദേവൂസ്‌ നിങ്ങള്‍ക്കായ്‌ മലയാളസാഹിത്യത്തിലെ അമൂല്യമായ ചില ചെറുകഥകള്‍ വായിക്കുന്നു. ഈ പ്രോജക്റ്റ്‌ തുടങ്ങിയത്‌ 2008 ഓക്റ്റോബര്‍ മാസത്തിലാണ്‌. വായനക്കാരുടെ ആഗ്രഹങ്ങളും അഭിരുചികളുമനുസരിച്ച്‌ കഥകള്‍ തിരഞ്ഞെടുക്കുകയും അവ വായിക്കുകയുമാണ്‌ ഈ ബ്ലോഗിന്റെ ലക്ഷ്യം.

ഫെബ്രുവരി വരെ ഈ കഥനത്തിന്‌ ഒരിടവേളയാണ്‌ . വേറൊരു സുപ്രധാനമായ പ്രോജക്റ്റിന്റെ തിരക്കിലാണ്‌ ഇപ്പോള്‍ ശ്രീദേവി. ആ പ്രോജക്റ്റിനെ പറ്റിയുള്ള വിവരങ്ങള്‍ താഴെ നോക്കൂ. പൂര്‍വ്വാധികം ശക്തിയോടെ ഇവിടെ പുതിയ കഥനങ്ങളുമായ്‌ ശ്രീദേവി തിരിച്ചു വരും വരെ ഒരു ചെറിയ ഇടവേള

ഹൃദയമുരളിക എന്ന പേരിലുള്ള ദേവിയുടെ ആദ്യ ഓഡിയോ ആല്‍ബം അടുത്ത മാസം പുറത്ത്‌ വരുന്നു !

അതിന്റെ ഗാനങ്ങളെ കുറിച്ചും, മറ്റും ഈ താഴെ പറയുന്ന ലിങ്കുകളില്‍ നോക്കൂ

ഹൃദയമുരളിക
ദേവിയുടെ 8 ഗാനങ്ങളുടെ വരികള്‍
MSI ഓഡിയോസ്‌
മലയാളസംഗീതം പ്രോജക്റ്റ്‌
ഈ തിരക്കുകള്‍ക്കിടയിലും ദേവി, ആരതി മേനോന്‍ എന്ന പേരില്‍ കഴിഞ്ഞ 4 മാസമായി ചില ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. അവയെല്ലാം MSI ബ്ലോഗിലുംചേര്‍ത്തിട്ടുണ്ട്‌. പ്രസിദ്ധീകരണത്തിന്‌ തയ്യാറായിരിക്കുന്ന മറ്റ്‌ കഥകളും ദേവിയുടെ തൂലികയില്‍ നിന്നും ഈ കാലയളവില്‍ ഉരുത്തിരിഞ്ഞിട്ടുണ്ട്‌.

ശ്രീദേവിയെ പലര്‍ക്കും മുന്‍പ്‌ പരിചയം ഒരു ഗായികയായിട്ടായിരിക്കും. ദേവിയുടെ ഗാനങ്ങള്‍ കേള്‍ക്കാന്‍ ഈ കാണിച്ചിരിക്കുന്ന ബ്ലോഗുകളില്‍ നോക്കുക.

ആരതിയുടെ ഗാനങ്ങള്‍
സാന്ദ്രം

ഇവിടെ വീണ്ടും സജീവമാവും വരെ ദേവിയുടെ മുകളില്‍ ചേര്‍ത്തിരിക്കുന്ന മറ്റ്‌ പ്രോജക്റ്റ്‌ ലിങ്കുകള്‍ സന്ദര്‍ശിക്കുക.. നിങ്ങളുടെ സ്വന്തം കാഥിക.

മരപ്പാവകള്‍ (കാരൂര്‍)

ഒന്നാം ഭാഗം


രണ്ടാം ഭാഗം


മൂന്നാ ഭാഗംDownload Links

ഒന്നാം ഭാഗം
രണ്ടാം ഭാഗം
മൂന്നാ ഭാഗം
കാരൂർ നീലകണ്ഠപ്പിള്ള (1898-1975)

പത്തൊൻപതാം നൂറ്റാട്ടിന്റെ അവസാനകാലത്തു ഏറ്റുമാനൂരിൽ ജനനം. പഠനം ഏഴാം ക്ലാസ്സ്‌, സ്കൂൾ അദ്ധ്യാപകൻ. സാഹിത്യ പ്രവർത്തക സംഘത്തിന്റെ ആദ്യകാല ഭാരവാഹികളിൽ ഒരാൾ. ബാലസാഹിത്യത്തിലും ഹാസ്യസാഹിത്യത്തിലും പ്രഗൽഭൻ.

അവാർഡുകൾ:

1968 - കേരള സാഹിത്യ അക്കാദമി

പ്രധാന കൃതികൾ (ചെറുകഥകൾ):

- പൂവമ്പഴം
- മരപ്പാവകൾ
- രാജകുമാരിയും ഭൂതവും

കാരണം ചോദിക്കരുത്‌ (മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി)

മുണ്ടൂര്‍ കൃഷ്ണന്‍കുട്ടിയുടെ "കാരണം ചോദിക്കരുത്‌"

തീക്ഷ്ണവും അമ്പരപ്പിക്കുന്നതുമാണ് മനസ്സിന്റെ ഉള്ളറകള്‍. പല ചോദ്യങ്ങള്‍ക്കും ഉത്തരമില്ല.പല ചെയ്തികള്‍ക്കും കാരണമില്ല. അതോ അതു ഒരു കാഴ്ച്ചക്കാരനു തോന്നുന്നതാകില്ലേ? ഉത്തരങ്ങളും കാരണങ്ങളും അക്കമിട്ടു സ്വന്തം മനസ്സിനോടു പറഞ്ഞു ആ തെളിവുകളെല്ലാം സ്വയം എരിച്ചു തീര്‍ക്കുന്നതായിക്കൂടേ? ശ്രീലേഖയെപ്പോലെ എത്ര പേര്‍!!!

ഭാഗം ഒന്ന്ഭാഗം രണ്ട്‌Download Links

ഭാഗം ഒന്ന്
ഭാഗം രണ്ട്‌


മുണ്ടൂർ കൃഷ്ണൻകുട്ടി (1935-2005)

കഥാകാരനും ബഹുമുഖ കലാകാരനെന്ന നിലയിലും മലയാളികളുടെ എക്കാലത്തേയും അഭിമാനമായിരുന്നു മുണ്ടൂർ. പാലക്കാട്ടിനടുത്ത്‌ ജനിച്ച്‌ വളർന്ന മുണ്ടൂർ ചരിത്രത്തിൽ ബിരുദവും ആംഗലേയ സാഹിത്യത്തിൽ ബിരുദാനന്ദ ബിരുദവും നേടി. അദ്ദേഹത്തിന്റെ കഥകളിൽ ഇതു രണ്ടും പ്രതിഫലിച്ചു കാണുകയും ചെയ്യുന്നു.

അവാർഡുകൾ:

1996: ചെറുകാട്‌ അവാർഡ്‌ (നിലാപ്പിശകുള്ള ഒരു രാത്രിയിൽ)
1997: കേരള സാഹിത്യ അക്കാദമി (ആശ്വാസത്തിന്റെ മന്ത്രച്ചരട്‌)
2002: ഓടക്കുഴൽ അവാർഡ്‌ (എന്നെ വെറുതെ വിട്ടാലും)

പ്രധാന കൃതികൾ (ചെറുകഥകൾ):

- മൂന്നാമതൊരാൾ
- നിലാപ്പിശകുള്ള ഒരു രാത്രിയിൽ
- പൂണൂലിന്റെ മന്ത്രബലം

നിധി എന്ന സുകൃതക്ഷയം (മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി)

മുണ്ടൂര്‍ കൃഷ്ണന്‍കുട്ടിയുടെ "നിധി എന്ന സുകൃതക്ഷയം"

ഭാഗം ഒന്ന്ഭാഗം രണ്ട്‌Download Links

ഭാഗം ഒന്ന്
ഭാഗം രണ്ട്‌പൊരുള്‍ (അഷിത)

അഷിതയുടെ പൊരുള്‍
Download Links

അഷിതയുടെ പൊരുള്‍

അഷിത

പഴയന്നൂർകാരിയായ അഷിത ചെറുപ്പ കാലങ്ങളിൽ ഭാരതത്തിന്റെ പലേയിടങ്ങളിലും ജീവിച്ചിട്ടുണ്ട്‌. ആംഗലേയ സാഹിത്യത്തിൽ ബിരുദാനന്ദബിരുദം നേടിയ അഷിത യുവകഥാകരുടെ ഇടയിൽ എന്തുകൊണ്ടും ഒരു trend setter തന്നെയാണെന്നു പറയാം.

അവാർഡുകൾ:

ഇടശ്ശേരി അവാർഡ്‌
അംഗണം അവാർഡ്‌
തോപ്പിൽ രവി ഫൗണ്ടേഷൻ അവാർഡ്‌
ലളിതാംബിക അന്തർജനം അവാർഡ്‌

53ലൊരു പകല്‍ (വിക്റ്റര്‍ ലീനസ്‌)

പറയാ‍തെ പറയുന്ന ഒരു ദുരന്തത്തിന്റെ ഓര്‍മ. ഓരോ വാചകത്തിനുമൊടുവില്‍ ഉമിത്തീ പോലെ ഉള്ളിലേക്കരിച്ചിറങ്ങുന്ന പൊള്ളുന്ന യാഥാര്‍ത്ഥ്യത്തിന്റെ ചൂട്. വിക്റ്റര്‍ ലീനസ്സിന്റെ 53ലൊരു പകല്‍

ഒന്നാം ഭാഗംരണ്ടാം ഭാഗം
Download Links

ഒന്നാം ഭാഗം
രണ്ടാം ഭാഗം
വിക്റ്റർ ലീനസ്‌ (1946-1992)

മലയാള കഥാലോകത്തെ ഒരു വിസ്മയമായിരുന്നു ലീനസ്‌. യാഥാസ്തിഥിക ലോകത്തോടു പൊരുത്തപ്പെടാനാവാതെ അകാലത്തിൽ ലോകത്തോടു വിട പറഞ്ഞു.

പ്രധാന കൃതികൾ (ചെറുകഥകൾ):


- 53-ഇലൊരു പകൽ
- വിട (മരിക്കുന്നതിനു തൊട്ടു മുൻപു പ്രസിധീകരിച്ചു..)
- യാത്രാമൊഴി (മരിച്ച്ചതിനു ശേഷം പുറത്തു വന്നു..)

പതിവ്രത (തകഴി)

മനസ്സിന്റെ വഴികള്‍ കണ്ടവരാരാണ് ? കരാറുകളില്‍ കുടുങ്ങിയ സ്നേഹം സ്വച്ഛമായി പണ്ടൊഴുകിയ വഴികളിലേക്കുതന്നെ തിരിഞ്ഞൊഴുകുകില്ലേ? ജീവിതയാഥാര്‍ഥ്യങ്ങളുടെ തീക്കുടുക്കകള്‍ പൊട്ടി നാലുപാടും ചിതറുമ്പോള്‍ ഒരുപാടാത്മാക്കള്‍ പിടഞ്ഞു വീഴുന്നു. കൊതിച്ചതും വിധിച്ചതും ഒരിക്കല്‍ കൂടി കഥാകാരന്‍ നമുക്കു കാട്ടിത്തരുന്നു. തകഴിയുടെ കഥ......പതിവ്രത.

ഒന്നാം ഭാഗം


രണ്ടാം ഭാഗം
Download Links

ഒന്നാം ഭാഗം
രണ്ടാം ഭാഗം

തകഴി ശിവശങ്കരപ്പിള്ള (1912-1999)

മലയാള സാഹിത്യത്തിന്റെ അഭിമാനമായ തകഴി, ചെമ്മീൻ എന്ന ഒറ്റ നോവൽ കൊണ്ടു മാത്രം മലയാളഭാഷയുള്ള കാലം മുഴുവൻ ഓർക്കപ്പെടും.

അവാർഡുകൾ:
1956: കേന്ദ്ര സാഹിത്യ അക്കാദമി (ചെമ്മീൻ)
1964: കേരള സാഹിത്യ അക്കാദമി (ഏണിപ്പടികൾ)
1980: വയലാർ അവാർഡ്‌ (കയർ)
1985: പത്മഭൂഷൻ
1985: ജ്നാനപീഠം

കിളി (ടി. പത്മനാഭൻ )

ടി. പത്മനാഭന്റെ കിളി എന്ന കഥയാണ് ആദ്യമായി ഈ കഥാ കഥനത്തില്‍ ചിറകടിച്ചെത്തുന്നത്. മനുഷ്യ മനസ്സിന്റെ ഒറ്റപ്പെടലും സംവദിക്കാനും ഏകാന്തതയില്‍ കൂട്ടിരിക്കാനും മറ്റൊരു മനസ്സു കണ്ടെത്താനുള്ള അവന്റെ അടങ്ങാത്ത ഹൃദയ വാഞ്ഛയാണ് ഒരു പക്ഷേ നായകന്‍ കിളിയെ കണ്ടെത്തുന്നതിലൂടെ കഥാ കൃത്ത് പറയുന്നത്. കിളി ഒരു വേദനയായി, പെയ്തു ഭൂമിയിലെത്തും മുന്‍പേ ബാഷ്പമായിപ്പോയ ആദ്യ മഴത്തുള്ളി പോലെ...............

ഒന്നാം ഭാഗം


രണ്ടാം ഭാഗം


മൂന്നാ ഭാഗംDownload Links

ഒന്നാം ഭാഗം
രണ്ടാം ഭാഗം
മൂന്നാ ഭാഗം

ടി. പത്മനാഭൻ (1931 - )

മലയാള ചെറുകഥ ലോകത്തു പത്മനാഭനെക്കാൾ വലിയ പേരുകൾ അധികമില്ലെന്നു തന്നെ പറയാം. 60 വർഷങ്ങളിലേറെയായ്‌ ചെറുകഥാ ശാഖയെ വളർത്തുകയും അമൂല്യ സംഭാവനകൾ നൽകുകയും ചേയ്ത പത്മനാഭൻ കണ്ണൂരിനടുത്തുള്ള പള്ളിക്കുന്നുകാരനാണു. ലോ ബിരുദധാരിയായ ഈ പ്രഗൽഭൻ ഫാക്റ്റിൽ നിന്നും വിരമിക്കുമ്പോൾ അവിടത്തെ ജെനറൽ മാനേജർ ആയിരുന്നു

അവാർഡുകൾ:

1973: കേരള സാഹിത്യ അക്കദമി (സാക്ഷി) -- സ്വീകരിച്ചില്ല
1989: എം.പി.പോൾ അവാർഡ്‌ (സാക്ഷി)
1991: സ്റ്റേജ്‌ ഓഫ്‌ അൽ-ഐൻ (ഗൗരി)
1996: പത്മരാജൻ പുരസ്കാരം
1996: കേന്ദ്ര സാഹിത്യ അക്കദമി അവാർഡ്‌
1996: ഓടക്കുഴൽ അവാർഡ്‌
തുടങ്ങി അനേകം...

പ്രധാന കഥകൾ:

-പ്രകാശം പരത്തുന്ന പെൺകുട്ടി
-ശേഖൂട്ടി
-മഖൻസിംഗിന്റെ മരണം
-മനുഷ്യപുത്രൻ