കഥനത്തിന്‌ ഒരു ചെറിയ ഇടവേള

ഞാന്‍ കാഥിക, ഈ ബ്ലോഗിന്റെ ഹൃദയവും ആത്മാവും ആ ആത്മാവിന്റെ നാദവുമായ നമ്മളെല്ലാവരുടേയും പ്രിയപ്പെട്ട ദേവൂസ്‌ എന്ന ശ്രീദേവി പിള്ളയുടെ സുഹൃത്ത്‌ ... കഥാകഥനത്തിലേക്ക്‌ സ്വാഗതം !

ദേവൂസിന്റെ ശബ്ദം ഇതിനകം നിങ്ങള്‍ക്ക്‌ സുപരിചിതമായിക്കഴിഞ്ഞ സ്ഥിതിക്ക്‌ ആ മുഖവും ഞാന്‍ പരിചയപ്പെടുത്തട്ടെ?
ഈ ബ്ലോഗില്‍ ദേവൂസ്‌ നിങ്ങള്‍ക്കായ്‌ മലയാളസാഹിത്യത്തിലെ അമൂല്യമായ ചില ചെറുകഥകള്‍ വായിക്കുന്നു. ഈ പ്രോജക്റ്റ്‌ തുടങ്ങിയത്‌ 2008 ഓക്റ്റോബര്‍ മാസത്തിലാണ്‌. വായനക്കാരുടെ ആഗ്രഹങ്ങളും അഭിരുചികളുമനുസരിച്ച്‌ കഥകള്‍ തിരഞ്ഞെടുക്കുകയും അവ വായിക്കുകയുമാണ്‌ ഈ ബ്ലോഗിന്റെ ലക്ഷ്യം.

ഫെബ്രുവരി വരെ ഈ കഥനത്തിന്‌ ഒരിടവേളയാണ്‌ . വേറൊരു സുപ്രധാനമായ പ്രോജക്റ്റിന്റെ തിരക്കിലാണ്‌ ഇപ്പോള്‍ ശ്രീദേവി. ആ പ്രോജക്റ്റിനെ പറ്റിയുള്ള വിവരങ്ങള്‍ താഴെ നോക്കൂ. പൂര്‍വ്വാധികം ശക്തിയോടെ ഇവിടെ പുതിയ കഥനങ്ങളുമായ്‌ ശ്രീദേവി തിരിച്ചു വരും വരെ ഒരു ചെറിയ ഇടവേള

ഹൃദയമുരളിക എന്ന പേരിലുള്ള ദേവിയുടെ ആദ്യ ഓഡിയോ ആല്‍ബം അടുത്ത മാസം പുറത്ത്‌ വരുന്നു !

അതിന്റെ ഗാനങ്ങളെ കുറിച്ചും, മറ്റും ഈ താഴെ പറയുന്ന ലിങ്കുകളില്‍ നോക്കൂ

ഹൃദയമുരളിക
ദേവിയുടെ 8 ഗാനങ്ങളുടെ വരികള്‍
MSI ഓഡിയോസ്‌
മലയാളസംഗീതം പ്രോജക്റ്റ്‌
ഈ തിരക്കുകള്‍ക്കിടയിലും ദേവി, ആരതി മേനോന്‍ എന്ന പേരില്‍ കഴിഞ്ഞ 4 മാസമായി ചില ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. അവയെല്ലാം MSI ബ്ലോഗിലുംചേര്‍ത്തിട്ടുണ്ട്‌. പ്രസിദ്ധീകരണത്തിന്‌ തയ്യാറായിരിക്കുന്ന മറ്റ്‌ കഥകളും ദേവിയുടെ തൂലികയില്‍ നിന്നും ഈ കാലയളവില്‍ ഉരുത്തിരിഞ്ഞിട്ടുണ്ട്‌.

ശ്രീദേവിയെ പലര്‍ക്കും മുന്‍പ്‌ പരിചയം ഒരു ഗായികയായിട്ടായിരിക്കും. ദേവിയുടെ ഗാനങ്ങള്‍ കേള്‍ക്കാന്‍ ഈ കാണിച്ചിരിക്കുന്ന ബ്ലോഗുകളില്‍ നോക്കുക.

ആരതിയുടെ ഗാനങ്ങള്‍
സാന്ദ്രം

ഇവിടെ വീണ്ടും സജീവമാവും വരെ ദേവിയുടെ മുകളില്‍ ചേര്‍ത്തിരിക്കുന്ന മറ്റ്‌ പ്രോജക്റ്റ്‌ ലിങ്കുകള്‍ സന്ദര്‍ശിക്കുക.. നിങ്ങളുടെ സ്വന്തം കാഥിക.

7 comments:

  ഭൂമിപുത്രി

January 8, 2009 at 8:07 AM

ദേവീടെ ബഹുമുഖങ്ങൾ കൂടുതൽ കൂടുതൽ തിളക്കം നേടട്ടെ

  devoose

January 8, 2009 at 9:18 PM

kaathikakkutty pani pattichallo. valare santhosham. chechi ellavarodum onnu parayane

  AdamZ

January 9, 2009 at 4:00 AM

ചേച്ചിക്കു അല്പം വിശ്രമം ആവാം..
കൂടുതൽ ശക്തമായി വരൂ.. ഞങ്ങൾ കാത്തിരിക്കാം

സസ്നേഹം/-
ആദർശ്

  മാര്‍...ജാരന്‍

June 16, 2009 at 2:42 AM

അക്ഷരങ്ങള്‍ ഒന്നു വലുതാക്കൂ....കണ്ണിന് ബുദ്ധിമുട്ടുണ്ട് വായിക്കാന്‍.........

  Bijoy

October 15, 2009 at 10:46 AM

Dear blogger,

We are a group of students from cochin who are currently building a web portal on kerala. in which we wish to include a kerala blog roll with links to blogs maintained by malayali's or blogs on kerala.

you could find our site here: http://enchantingkerala.org

the site is currently being constructed and will be finished by 1st of Oct 2009.

we wish to include your blog located here

http://kadhakadhanam.blogspot.com/

we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.

If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediately. Ypu can add to our blog if you have more blog pls sent us the link of other blog we will add here

pls use the following format to link to us

KeralaTravel

Write Back To me Over here bijoy20313@gmail.com

hoping to hear from you soon.

warm regards

Biby Cletus

  Manoraj

February 26, 2011 at 7:33 AM

ദേവി ഇനിയും ഉയരങ്ങള്‍ കീഴടക്കട്ടെ.

  monu

July 20, 2011 at 7:33 AM

ഈ ബ്ലോഗിലെ mp3 ലിങ്കുകള്‍ വര്‍ക്ക് ചെയുനില്ല .. വേറെയ എവിടെയെങ്കിലും അത് ഹോസ്റ ചെയ്തിട്ടുണ്ടോ ?

ഇ-മെയില്‍ ആയിട്ടു അയച്ചു കിട്ടുമോ ?