കഥനത്തിന്‌ ഒരു ചെറിയ ഇടവേള

ഞാന്‍ കാഥിക, ഈ ബ്ലോഗിന്റെ ഹൃദയവും ആത്മാവും ആ ആത്മാവിന്റെ നാദവുമായ നമ്മളെല്ലാവരുടേയും പ്രിയപ്പെട്ട ദേവൂസ്‌ എന്ന ശ്രീദേവി പിള്ളയുടെ സുഹൃത്ത്‌ ... കഥാകഥനത്തിലേക്ക്‌ സ്വാഗതം !

ദേവൂസിന്റെ ശബ്ദം ഇതിനകം നിങ്ങള്‍ക്ക്‌ സുപരിചിതമായിക്കഴിഞ്ഞ സ്ഥിതിക്ക്‌ ആ മുഖവും ഞാന്‍ പരിചയപ്പെടുത്തട്ടെ?
ഈ ബ്ലോഗില്‍ ദേവൂസ്‌ നിങ്ങള്‍ക്കായ്‌ മലയാളസാഹിത്യത്തിലെ അമൂല്യമായ ചില ചെറുകഥകള്‍ വായിക്കുന്നു. ഈ പ്രോജക്റ്റ്‌ തുടങ്ങിയത്‌ 2008 ഓക്റ്റോബര്‍ മാസത്തിലാണ്‌. വായനക്കാരുടെ ആഗ്രഹങ്ങളും അഭിരുചികളുമനുസരിച്ച്‌ കഥകള്‍ തിരഞ്ഞെടുക്കുകയും അവ വായിക്കുകയുമാണ്‌ ഈ ബ്ലോഗിന്റെ ലക്ഷ്യം.

ഫെബ്രുവരി വരെ ഈ കഥനത്തിന്‌ ഒരിടവേളയാണ്‌ . വേറൊരു സുപ്രധാനമായ പ്രോജക്റ്റിന്റെ തിരക്കിലാണ്‌ ഇപ്പോള്‍ ശ്രീദേവി. ആ പ്രോജക്റ്റിനെ പറ്റിയുള്ള വിവരങ്ങള്‍ താഴെ നോക്കൂ. പൂര്‍വ്വാധികം ശക്തിയോടെ ഇവിടെ പുതിയ കഥനങ്ങളുമായ്‌ ശ്രീദേവി തിരിച്ചു വരും വരെ ഒരു ചെറിയ ഇടവേള

ഹൃദയമുരളിക എന്ന പേരിലുള്ള ദേവിയുടെ ആദ്യ ഓഡിയോ ആല്‍ബം അടുത്ത മാസം പുറത്ത്‌ വരുന്നു !

അതിന്റെ ഗാനങ്ങളെ കുറിച്ചും, മറ്റും ഈ താഴെ പറയുന്ന ലിങ്കുകളില്‍ നോക്കൂ

ഹൃദയമുരളിക
ദേവിയുടെ 8 ഗാനങ്ങളുടെ വരികള്‍
MSI ഓഡിയോസ്‌
മലയാളസംഗീതം പ്രോജക്റ്റ്‌
ഈ തിരക്കുകള്‍ക്കിടയിലും ദേവി, ആരതി മേനോന്‍ എന്ന പേരില്‍ കഴിഞ്ഞ 4 മാസമായി ചില ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. അവയെല്ലാം MSI ബ്ലോഗിലുംചേര്‍ത്തിട്ടുണ്ട്‌. പ്രസിദ്ധീകരണത്തിന്‌ തയ്യാറായിരിക്കുന്ന മറ്റ്‌ കഥകളും ദേവിയുടെ തൂലികയില്‍ നിന്നും ഈ കാലയളവില്‍ ഉരുത്തിരിഞ്ഞിട്ടുണ്ട്‌.

ശ്രീദേവിയെ പലര്‍ക്കും മുന്‍പ്‌ പരിചയം ഒരു ഗായികയായിട്ടായിരിക്കും. ദേവിയുടെ ഗാനങ്ങള്‍ കേള്‍ക്കാന്‍ ഈ കാണിച്ചിരിക്കുന്ന ബ്ലോഗുകളില്‍ നോക്കുക.

ആരതിയുടെ ഗാനങ്ങള്‍
സാന്ദ്രം

ഇവിടെ വീണ്ടും സജീവമാവും വരെ ദേവിയുടെ മുകളില്‍ ചേര്‍ത്തിരിക്കുന്ന മറ്റ്‌ പ്രോജക്റ്റ്‌ ലിങ്കുകള്‍ സന്ദര്‍ശിക്കുക.. നിങ്ങളുടെ സ്വന്തം കാഥിക.