മരപ്പാവകള്‍ (കാരൂര്‍)

ഒന്നാം ഭാഗം


രണ്ടാം ഭാഗം


മൂന്നാ ഭാഗംDownload Links

ഒന്നാം ഭാഗം
രണ്ടാം ഭാഗം
മൂന്നാ ഭാഗം
കാരൂർ നീലകണ്ഠപ്പിള്ള (1898-1975)

പത്തൊൻപതാം നൂറ്റാട്ടിന്റെ അവസാനകാലത്തു ഏറ്റുമാനൂരിൽ ജനനം. പഠനം ഏഴാം ക്ലാസ്സ്‌, സ്കൂൾ അദ്ധ്യാപകൻ. സാഹിത്യ പ്രവർത്തക സംഘത്തിന്റെ ആദ്യകാല ഭാരവാഹികളിൽ ഒരാൾ. ബാലസാഹിത്യത്തിലും ഹാസ്യസാഹിത്യത്തിലും പ്രഗൽഭൻ.

അവാർഡുകൾ:

1968 - കേരള സാഹിത്യ അക്കാദമി

പ്രധാന കൃതികൾ (ചെറുകഥകൾ):

- പൂവമ്പഴം
- മരപ്പാവകൾ
- രാജകുമാരിയും ഭൂതവും

19 comments:

  ഒരു കാഥിക

November 3, 2008 at 8:55 AM

ദേവൂസ്‌, ഈ കഥയുടെ വായന അത്യുഗ്രനായിട്ടുണ്ട്‌. കാരൂറിന്റെ identity ആയ humor, ശബ്ദത്തില്‍ ഇത്രത്തോളം പ്രതിഭലിപ്പിക്കാന്‍ കഴിയുമെന്നു ദേവൂസിന്റെ കഥനം കേട്ടപ്പോഴാണു മനസ്സിലായത്‌. പലതവണ വായിച്ചിട്ടുള്ള കഥയാണെങ്കിലും ഇന്നു അതിനൊരു പുതിയ രൂപം കണ്ടെത്താനാവുന്നു.ഈ കഥയെക്കുറിച്ചു അറിയാത്തവര്‍ക്കും തിരഞ്ഞു പിടിച്ചു വായിക്കാന്‍ സമയമില്ലാത്തവര്‍ക്കും ഇതു ഒരു നല്ല ഉദാഹരണമായിരിക്കും.. ചിരിപ്പിക്കുവാനും ചിന്തിപ്പിക്കുവാനും മനസ്സിന്റെ ഏതോ ഒരു കോണില്‍ ഒരു നുള്ളു നൊമ്പരമേള്‍പ്പിക്കുവാനും ഈ കഥനത്തിനു കഴിഞ്ഞിട്ടുണ്ട്‌ എന്നു പൂര്‍ണ്ണ വിശ്വാസമുണ്ട്‌. ഇനിയും കൂടുതല്‍ humorous ആയിട്ടുള്ള കഥകള്‍ വായിക്കുമല്ലോ?

  devoose

November 3, 2008 at 9:07 PM

വളരെ സന്തോഷം കാഥിക.വ്യത്യസ്തങ്ങളായിട്ടുള്ള കഥകള്‍ ഇവിടെ ചേര്‍ക്കാനുള്ള ശ്രമമാണ്.

  Kiranz..!!

November 4, 2008 at 4:28 AM

കാഥികയുടെ കമന്റിന്റെ താഴെ ഒരൊപ്പ്..പുസ്ത്കത്തിലെ വരികൾക്ക് ഒരു ത്രീ ഡയമൻഷൻ വന്ന അവസ്ഥ.നർമ്മവും സറ്റയറും വായനയിൽ വാരി വിതറിയിട്ടുണ്ട്.കലക്കൻ.

  MANIKANDAN [ മണികണ്ഠന്‍‌ ]

November 4, 2008 at 12:52 PM

ദേവിചേച്ചി കാരൂരിന്റെ തിരഞ്ഞെടുത്തകഥകൾ എന്ന പുസ്തകം പണ്ടെപ്പോഴോ വായിച്ചിട്ടുണ്ട്. അതിലധികവും അദ്ധ്യാപനവൃത്തിയും അതുബന്ധപ്പെട്ട വിഷയങ്ങളും ആയിരുന്നു. അതിൽ രണ്ടു കഥകൾ മനസ്സിൽ തങ്ങിനിൽക്കുന്നു. സ്കൂൾവിദ്യാഭ്യാസത്തിനുള്ള പ്രായത്തിൽ സ്കൂളിൽ പൊവാതെ കൂലിവേലക്കുപോവുന്ന കുട്ടികളുടെ എണ്ണം എടുക്കുന്നതാണ് ഒന്ന്. കഷ്ടപ്പെട്ടു എടുത്ത വിവരങ്ങൾ ഒടുവിൽ ഹെഡ് മാസ്റ്റർ കീറിക്കളയുന്നതും അദ്ദേഹം സ്വന്തമായി ഒരു കണക്കുണ്ടാക്കി സമർപ്പിക്കുന്നതും ആണ് കഥ. ഇപ്പോൾ ഇതാ കാനേഷുമാരിയുമായി ബന്ധപ്പെട്ട ഒന്നു. കഥപറഞ്ഞ രീതി വളരെ നന്നായിട്ടുണ്ട്. അതു പോലെ “പതിവ്രതയും“ കേട്ടു. പുതിയ സംരംഭത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു.

  devoose

November 4, 2008 at 8:25 PM

കിരണ്‍സും, മണി യും കൂടി എത്തിയല്ലൊ. മണിയെയും കണ്ടിട്ടു കുറേ ആയി. ഇടയ്ക്കു വരണേ.

  എതിരന്‍ കതിരവന്‍

November 6, 2008 at 10:09 PM

കഥകള്‍ പറഞ്ഞുകേള്‍ക്കാനുള്ളതാണെന്നുള്ള പഴയ വിശ്വാസം കമ്പ്യൂടര്‍ യുഗം അരക്കിട്ടുറപ്പിക്കുന്നു.

ക്ലാസിക് കഥകള്‍ വായ്മൊഴിയായി ഉറവിടുമ്പോള്‍ തീവ്ര അനുഭവമായി മാറുന്നു.

ദേവൂസിന്റെ അടുത്ത കഥയ്ക് കാത്തിരിക്കുന്നു.

  devoose

November 12, 2008 at 7:13 PM

വളരെ സന്തോഷം കതിരവന്‍ ജി. വീണ്ടും വരിക

  ഭൂമിപുത്രി

November 16, 2008 at 10:38 AM

ദേവൂസേ,കുറെദിവസം കൂടിയാണിവിടെ വന്നത്.
ബ്ലോഗ് നല്ല ഭംഗിയാക്കീല്ലൊ.
ഞാൻ കാരൂർക്കഥ മുതൽ തുടങ്ങുന്നുട്ടൊ.

  കുഞ്ഞന്‍സ്‌

November 20, 2008 at 2:18 PM

തിരുവനന്തപുരം ആകാശവാണിയില് നിന്നും കഥ കേട്ടിരുന്ന കാലത്തേയ്ക്ക് ഒരു മടക്കയാത്ര..
നന്ദി ദേവൂസ്.. ഒപ്പം ഇതു വരെ വായിച്ചിട്ടില്ലാത്ത ഒരു കഥ കേള്പ്പിച്ചതിനും :)

  Sureshkumar Punjhayil

December 1, 2008 at 6:20 AM

Ashamsakal...!!!

  കിഷോര്‍:Kishor

January 1, 2009 at 9:28 PM

കാഥികേ, നന്നായിട്ടുണ്ട് കഥനം. നല്ല മോഡുലേഷന്‍. വ്യക്തമായ ശബ്ദം. ഞാന്‍ ഈക്കഥ മുന്‍പ് വായിച്ചിട്ടില്ല.

മാധവിക്കുട്ടിയുടെ ‘ജാനു പറഞ്ഞ കഥ’ വായിച്ചു കേഴ്ക്കാന്‍ പറ്റിയ കഥയാണ്. കാരണം ഈ കഥ **മുഴുവന്‍** എഴുതിയിരിക്കുന്നത് ജാനുവിന്റെ സംഭാഷണങ്ങളിലൂടെയാണ്.

എനിക്കിഷ്ടപ്പെട്ട ഈ കഥ എന്നെങ്കിലും കഥാകഥനത്തില്‍ വരുമെന്നു ആശിക്കുന്നു....

  സുനിൽ കൃഷ്ണൻ(Sunil Krishnan)

January 2, 2009 at 9:37 AM

താങ്കളുടെ ബ്ലോഗ് ആദ്യമായാണു ഞാൻ കാണുന്നത്.ഇതു വളരെ നല്ല ഒരു സംരഭം ആണ്.വായനയുടെ കൌതുകങ്ങളെ വാക്കുകലിലൊതുക്കി സംവേദിപ്പിയ്ക്കാനുള്ള ശ്രമം നന്നായിരിയ്ക്കുന്നു.

കാരൂരിന്റെ ഈ കഥ ഞാൻ പലതവണ വായിച്ചിട്ടുള്ളതാണ്.മലയാളത്തിൽ ഇന്നേവരെ എഴുതപ്പെട്ട ഏറ്റവും നല്ല കഥകളിലെ മുഖ്യ സ്ഥാനം അലങ്കരിയ്ക്കുന്ന കഥയാണിത്.കാരൂരിന്റെ കഥകൾ മിയ്ക്കവയും വിദ്യാലയങ്ങളും അദ്ധ്യാപക ജീവിതവുമായി ബന്ധപ്പെട്ടവയാണു.കാരണം അദ്ദേഹം ഒരു പ്രൈമറി സ്കൂൾ ടീച്ചറായിരുന്നു.കാരൂരിന്റെ കഥകളൂടെ സംഗ്രഹം ഇപ്പോൾ എൻ.ബി.എസ് വീണ്ടും പ്രസിദ്ധീകരിച്ചിട്ടുണ്ട്.(വില രൂ.140)

ഉത്തമമല്ലാത്ത കലാസൃഷ്ടി സമൂഹത്തിനു നേരെയുള്ള കുറ്റകൃത്യമെന്ന് എന്നും പ്രഖ്യാപിച്ചിരുന്ന “സാഹിത്യവാരഫലം” എം.കൃഷ്ണൻ‌നായർ സാർ “തിരഞ്ഞെടുത്ത 18 മലയാള കഥകളുടെ “ സമാഹാരം ഗ്രീൻ ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്(വില രൂ 100).അതിൽ ഒന്നാമതായി ചേർത്തിരിയ്ക്കുന്നതും “മരപ്പാവകൾ” ആണ്.

ഈ സമാഹാരത്തിലെ ഓരോ കഥകളും മലയാളത്തിലെ ഏറ്റവും മികച്ചതെന്നു നിസംശയം പറയാം.അതിനാൽ തന്നെ അവയിലെ കഥകൾ താങ്കളുടെ ബ്ലോഗിൽ ഉൾ‌പ്പെടുത്തിയാൽ അതു വലിയൊരു മുതൽ‌ക്കൂട്ടാകും

പുതുവത്സരാശംസകളോടെ, സുനിൽ

  ഒരു കാഥിക

January 2, 2009 at 5:43 PM

കിഷോര്‍, ഇവിടെയും കണ്ടതിന്‌ സന്തോഷവും നന്ദിയും രേഖപ്പെടുത്തുന്നതിനോടൊപ്പം തന്നെ ഒരു വലിയ തിരുത്തും അറിയിക്കട്ടെ

ഈ കഥനത്തിന്റെ ആശയവും, വ്യക്തമായ ശബ്ദവും, ഭാവവും, മോടുലേഷനും എന്നു വേണ്ട എല്ലാത്തിനുമുള്ള കീര്‍ത്തിയും അംഗീകാരവും ഒരേയൊരാള്‍ക്കുള്ളതാണ്‌. നമ്മുടെയെല്ലാം പ്രിയപ്പെട്ട ദേവൂസ്‌. ദേവൂസിന്‌ വേണ്ടി ഇതു പോസ്റ്റ്‌ ചെയ്തത്‌ എന്റെ പേരിലായുള്ളതുകൊണ്ടുള്ള ഈ സംശയം വീണ്ടും വരുത്താതിരിക്കാന്‍ ശ്രമിക്കാം.

"ജാനു പറഞ്ഞ കഥ" വളരെ കൗതുകകരമായ ഒന്ന്‌ തന്നെ. പക്ഷേ അതില്‍ ഒരുപാട്‌ സംഭാഷണങ്ങളില്ലേ? സംഭാഷണങ്ങളുള്ളവാ വായിക്കുവാന്‍ ദേവൂസിന്‌ കൂടുതല്‍ വിഷമമാവുമോ ? ദേവൂസ്‌ തന്നെ പറയട്ടെ

ഇപ്പോഴത്തെ തിരക്കുകളൊഴിഞ്ഞാല്‍ ദേവൂസ്‌ പൂര്‍വാധികം ശക്തിയോടെ കൂടുതല്‍ കഥകള്‍ ഇവിടെ ചേര്‍ക്കും എന്ന് പ്രതീക്ഷയുണ്ട്‌

  ഒരു കാഥിക

January 2, 2009 at 5:47 PM

സുനില്‍, മേല്‍പറഞ്ഞ കഥാസമാഹാരത്തിലെ മറ്റ്‌ കഥകള്‍ ഏതെല്ലാമാണ്‌?

  സുനിൽ കൃഷ്ണൻ(Sunil Krishnan)

January 3, 2009 at 12:06 PM

സുഹൃത്തേ,

ഇതിൽ 22 കഥകൾ ആണ് കൃഷ്ണൻ‌നായർ സാർ തിരഞ്ഞെടുത്തത്.എന്നാൽ എം.ടി, ഓ.വി.വിജയൻ, പൊൻ‌കുന്നം വർക്കി,കേശവദേവ് എന്നിവരുടെ കഥകൾ പകർപ്പവകാശപ്രശ്നത്താൽ ഉൾപ്പെടുത്തിയിട്ടില്ല.ബാക്കി 18 കഥകൾ ഉണ്ട്.അതിലൊന്ന് മരപ്പാവകൾ.ബാക്കി ഇങ്ങനെ

നീലവെളിച്ചം- ബഷീർ
വെള്ളപ്പൊക്കത്തിൽ - തകഴി
ഒട്ടകം-എസ്.കെ.പൊറ്റക്കാട്
വാടകവീടുകൾ-ഉറൂബ്
മകൻ-കോവിലൻ
പ്രകാശം പരത്തുന്ന പെൺകുട്ടി-ടി.പത്മനാഭൻ
ചുവന്ന പാവാട- മാധവിക്കുട്ടി
ഭയം-പാറപ്പുറത്ത്
കോഴി മൂന്നുവട്ടം കൂവി-എൻ.പി.മുഹമ്മദ്
മൂന്നാമതൊരാൾ-മുണ്ടൂർ കൃഷ്ണൻ‌കുട്ടി
ആറാമത്തെ വിരൽ-ആനന്ദ്
കാലാൾ കാവലാൾ-പി.വത്സല
ക്ഷേത്രവിളക്കുകൾ-പുനത്തിൽ
തീവണ്ടിക്കൊള്ള-സക്കറിയ
പ്ലാസ്റ്റിക് കണ്ണുള്ള അൽ‌സേഷ്യൻ പട്ടി-ജോൺ അബ്രഹാം
മൂടിത്തെയ്യമുറയുന്നു-സാറാ ജോസഫ്
ഹിഗ്വിറ്റ- എൻ.എസ്.മാധവൻ

  devoose

January 7, 2009 at 4:34 PM

ഞാന്‍ എന്റെ ആല്‍ബത്തിന്റെ പണിത്തിരക്കുകളിലായതു കൊണ്ട് ഇവിടെ ഇരിക്കന്‍ അധികം സമയം കിട്ടുന്നില്ല. തീര്‍ച്ചയായും മാധവിക്കുട്ടിയുടെ കഥ വായിക്കുവാന്‍ ശ്രമിക്കും. കാഥികേ കഥയെവിടെ? :)

  ഒരു കാഥിക

January 7, 2009 at 6:26 PM

സുനില്‍, ഈ കഥകളുടെ list-ഇന്‌ വളരെ നന്ദി. എല്ലാ കഥകളും നമുക്ക്‌ ദേവൂസിന്റെ കൊണ്ട്‌ വായിപ്പിക്കാം. :)
കഥ താമസിയാതെ എത്തിക്കാം ദേവൂസ്‌

  സുനിൽ കൃഷ്ണൻ(Sunil Krishnan)

January 8, 2009 at 1:44 AM

നന്നായി കാഥിക..
അത് ഒരു മുതൽ‌ക്കുട്ടാവും

  the man to walk with

March 1, 2010 at 2:52 AM

good effort..best wishes